Flash News

ബജറ്റ് ; ഭക്ഷ്യമേഖലയില്‍ 100ശതമാനം വിദേശനിക്ഷേപം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ മേഖലയില്‍ 100ശതമാനം വിദേശനിക്ഷേപം അനുവദിക്കുമെന്ന് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റിലി. ഇത് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് ബജറ്റ് പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇത് ഭക്ഷ്യസംസ്‌കരണ വ്യവസായ മേഖലയ്ക്ക് ഉത്തേജനം നല്‍കുകയും ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് മന്ത്രി അവകാശപ്പെട്ടു.
പുതിയ പദ്ധതിക്കള്‍ക്ക് വിഭവ സമാഹരണം നടത്താന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കും. നിതി ആയോഗായിരിക്കും ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങള്‍ കണ്ടെത്തുക.
Next Story

RELATED STORIES

Share it