ernakulam local

ബജറ്റ് പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷം

കൊച്ചി: ഇന്നലെ ഡെപ്യൂട്ടി മേയര്‍ അവതരിപ്പിച്ച നഗരസഭയുടെ ബജറ്റ് പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷം—. കഴിഞ്ഞ അഞ്ചുവര്‍ഷമായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ബജറ്റിന്റെ ആവര്‍ത്തനമാണിതെന്നും ആദ്യം മുതല്‍ തുടങ്ങുന്നതിന് പകരം അവസാനം മുതല്‍ തുടങ്ങി എന്ന വ്യത്യാസം മാത്രമേ ഉള്ളൂവെന്നും പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി കുറ്റപ്പെടുത്തി.
അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് ഒന്നും ബജറ്റിലില്ല. അടിസ്ഥാനപരമായി ജനങ്ങള്‍ക്കുള്ള സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ബജറ്റില്‍ ഫലപ്രദമായ നിര്‍ദേശങ്ങളൊന്നുമില്ല.
കഴിഞ്ഞതവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പല പദ്ധതികളും കല്ലിടലില്‍ അവസാനിക്കുകയാണ് ചെയ്തത്. നഗരസഭയുടെ വരവ്-ചെലവ് കണക്കുകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ല. മാത്രമല്ല നികുതി കുടിശ്ശിക എത്ര കിട്ടാനുണ്ടെന്ന കാര്യവും പറയുന്നില്ല. പട്ടികജാതി-വര്‍ഗങ്ങള്‍ക്കുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ തികഞ്ഞ അലംഭാവമാണ് ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. അത് ബജറ്റിന്റെ ആധികാരികതയെ ചോദ്യംചെയ്യുന്നതാണ്.
കായല്‍ സംരക്ഷിക്കാതെ തോട് സംരക്ഷിക്കാനാണ് മേയര്‍ ശ്രമിക്കുന്നത്. കൊതുകിനെ നശിപ്പിക്കാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ ഭക്ഷണം വിതരണം ചെയ്യാന്‍ കഴിയുമെന്നും ഇതൊരു പുകമറ സൃഷ്ടിക്കലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Next Story

RELATED STORIES

Share it