Flash News

ബജറ്റ് ; ചെലവുകുറഞ്ഞ വീടുകള്‍ക്കു പ്രോല്‍സാഹനം

ന്യൂഡല്‍ഹി: രാജ്യത്തെ നാലു മെട്രോ നഗരങ്ങളില്‍ 30 ചതുരശ്ര മീറ്റര്‍ വരെയും മറ്റു നഗരങ്ങളില്‍ 60 ചതുരശ്ര മീറ്റര്‍ വരെയും വലിപ്പുമുള്ള ഫഌറ്റുകള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആദായനികുതിയില്‍ നൂറു ശതമാനം ഇളവ് അനുവദിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. 2016 ജൂണ്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കാലയളവില്‍ അനുമതി ലഭിച്ചതും അനുമതി കിട്ടി മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കപ്പെടുന്നതുമായ പദ്ധതികള്‍ക്കാണ് ഇളവ് ലഭിക്കുക. എന്നാല്‍, ഈ സ്ഥാപനങ്ങള്‍ക്ക് തവണയായുള്ള നികുതി ബാധകമായിരിക്കും.
ആദ്യമായി വീടു വാങ്ങുന്നവര്‍ക്കു പലിശയിളവു നല്‍കാനും വ്യവസ്ഥയുണ്ട്്. അടുത്ത സാമ്പത്തിക വര്‍ഷം അനുവദിക്കുന്ന 35 ലക്ഷം രൂപ വരെയുള്ള ഗാര്‍ഹികവായ്പകള്‍ക്ക് പ്രതിവര്‍ഷം അധികപ്പലിശയില്‍ 50,000 രൂപയുടെ വരെ ഇളവനുവദിക്കും. കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളുടെ പി.പി.പി. ഉള്‍പ്പെടെയുള്ള എല്ലാ പദ്ധതികളിലും പെടുത്തി നിര്‍മിക്കുന്ന 60 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്കു സേവന നികുതി ഒഴിവാക്കും. റെഡി മിക്‌സ് കോണ്‍ക്രീറ്റിന്റെ എക്‌സൈസ് നികുതി ഒഴിവാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
Next Story

RELATED STORIES

Share it