ബജറ്റ് ഗ്രാമ, കര്‍ഷക, ദരിദ്ര സൗഹൃദപരം: മോദി

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്റെ 2016-17 ബജറ്റ് കര്‍ഷക, ഗ്രാമ, ദരിദ്ര ജന സൗഹൃദപരമാണെന്നും രാജ്യത്ത് പുരോഗമനപരമായ മാറ്റം കൊണ്ടുവരുകയാണ് ഇതിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റം വരുത്താന്‍ ഈ ബജറ്റിന് സാധിക്കും.2018 ഓടെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കും. 2019 ഓടെ എല്ലാ ഗ്രാമങ്ങളെയും റോഡുമായി ബന്ധിപ്പിക്കുകയും ചെയ്യും. പാവപ്പെട്ടവന്റെ വീടന്നെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it