ബജറ്റ് ഇന്ന്: ജനകീയ പദ്ധതികള്‍ക്ക് മുന്‍ഗണന

തിരുവനന്തപുരം: 13ാം കേരള നിയമസഭയുടെ അവസാനത്തെ ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് അവതരിപ്പിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ജനകീയ പദ്ധതികള്‍ക്കു മുന്‍ഗണനയുണ്ടാവും. വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം ഉറപ്പുവരുത്തുന്നതാവും ബജറ്റ്.
സര്‍ക്കാരിന്റെ ഭരണകാലാവധിക്ക് രണ്ടുമാസം മാത്രം ശേഷിക്കേ ബജറ്റ് അവതരണം സാങ്കേതികം മാത്രമാണ്. റവന്യൂ കമ്മി താഴ്ത്തിക്കാണിക്കാനുള്ള ശ്രമം ബജറ്റിലുണ്ടാവുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ആരോഗ്യ, സാമൂഹികക്ഷേമ രംഗത്ത് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കും. സാമ്പത്തികസ്ഥിതി പരുങ്ങലിലായതിനാല്‍ വലിയ നികുതി ഇളവുകള്‍ക്ക് സാധ്യത കുറവാണ്. പുതിയ നികുതി നിര്‍ദേശങ്ങളും കാര്യമായി ഉണ്ടാവില്ല.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബജറ്റ് അവതരണം സുഖമമാവില്ല. എന്നാല്‍, മുഖ്യമന്ത്രിക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തും. അതേസമയം, 29 വര്‍ഷത്തിനു ശേഷം ഒരു മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നുവെന്ന പ്രത്യേകത ഇത്തവണയുണ്ട്.
Next Story

RELATED STORIES

Share it