Flash News

ബജറ്റ് ; ആധാര്‍ അടിസ്ഥാനമാക്കിയുള്ള ധനസഹായം ഉറപ്പുവരുത്താന്‍ നിയമം കൊണ്ടുവരും

ന്യൂഡല്‍ഹി: ആധാര്‍ അടിസ്ഥാനമാക്കി സബ്‌സിഡികളുടെയും ധനസഹായങ്ങളുടെയും വിതരണം ഉറപ്പ് വരുത്തുന്നതിന് ബില്ല് കൊണ്ടു വരുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം.
സര്‍ക്കാര്‍ ധനസഹായങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെയാണ് ലഭിക്കുന്നതെന്നു ഉറപ്പു വരുത്താന്‍ കൂടുതല്‍ പദ്ധതികള്‍ ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആധാര്‍ ഉപയോഗിച്ച് ഒരു സാമൂഹ്യ സുരക്ഷാ പ്ലാറ്റ്‌ഫോം രൂപീകരിക്കും. രാജ്യത്തെ ഏതാനും ജില്ലകളില്‍ രാസവളത്തിന് നേരിട്ടുള്ള ആനൂകൂല്യ കൈമാറ്റ പദ്ധതി (ഡി.ബി.ടി) പൈലറ്റ് അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തും. രാജ്യത്തെ 5.35 ലക്ഷം ന്യായ വില ഷോപ്പുകള്‍ കമ്പ്യൂട്ടര്‍വത്കരിക്കും. അടുത്ത വര്‍ഷം മാര്‍ച്ചോടു കൂടി മൂന്നു ലക്ഷം ന്യായവില ഷോപ്പുകളിലെ കമ്പ്യൂട്ടര്‍വത്കരണം പൂര്‍ത്തിയാക്കുമെന്നും അരുണ്‍ ജയ്റ്റിലി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it