ബജറ്റിലെ നികുതി നിര്‍ദേശങ്ങളില്‍ പുതുമയില്ല: വിദഗ്ധര്‍

മുംബൈ: ബജറ്റില്‍ നിര്‍ദേശിച്ച നികുതി നിര്‍ദേശങ്ങളില്‍ പ്രതീക്ഷിച്ചപോലെ വലിയ അദ്ഭുതങ്ങളൊന്നുമില്ലെന്ന് വിദഗ്ധര്‍. എന്നാല്‍, പരോക്ഷ നികുതിയിനത്തില്‍ ലക്ഷ്യമിട്ട 20,600 കോടി രൂപയില്‍ അവര്‍ സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ച പോലെ പരോക്ഷ നികുതി പിരിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. ആഭരണ, വസ്ത്ര മേഖലകളില്‍ ചുമത്തിയ അധിക പരോക്ഷ നികുതി വസ്തുതാപരമല്ലെന്നാണ് ഖയ്ത്താന്‍ ആന്റ് കമ്പനിയിലെ ദിനേശ് അഗ്രവാളിന്റെ അഭിപ്രായം. ആഭരണങ്ങള്‍ക്ക് ഒരു ശതമാനവും ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്ക് രണ്ടുശതമാനവുമാണ് ബജറ്റില്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഈയിനത്തില്‍ ചുമത്തിയ തീരുവ വിജയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുകയിലയ്ക്കും ആഡംബര കാറുകള്‍ക്കും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചിട്ടുണ്ട്. ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് കുടുതല്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നുവെന്നാണ് കെപിഎംജി ഇന്ത്യയുടെ ഗിരീഷ് വന്‍വറി അഭിപ്രായപ്പെട്ടത്.

Next Story

RELATED STORIES

Share it