ബംഗ്ലാദേശ് ഫാക്ടറി അപകടം: കോടതി കൂട്ട അറസ്റ്റിന് ഉത്തരവിട്ടു

ധക്ക: ബംഗ്ലാദേശില്‍ വസ്ത്രഫാക്ടറി തകര്‍ന്ന് 1100ഓളം ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ 24 പേരെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ഇവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്. അപകടം അവിചാരിതമായി ഉണ്ടായതാണെന്നു തെളിയിക്കുന്നതില്‍ ഇവര്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. മജിസ്‌ട്രേറ്റ് മുഹമ്മദ് അല്‍ അമീന്‍ ആണ് കൊലക്കുറ്റത്തിന് 24 പേര്‍ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
2013 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ അപകടങ്ങളിലൊന്നായിരുന്നു ഇത്. കേസില്‍ 41 പേര്‍ക്കെതിരേയുള്ള കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. കോടതിയില്‍ ഹാജരാവാത്ത 24 പേര്‍ക്കെതിരേയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് പ്രോസിക്യൂട്ടര്‍ അന്‍വറുല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it