ബംഗ്ലാദേശ്: പ്രഫസറുടെ വധക്കേസില്‍ ഒരാള്‍ അറസ്റ്റില്‍

ധക്ക: ബംഗ്ലാദേശിലെ രാജ്‌സാഹി സര്‍വകലാശാലയിലെ ഇംഗ്ലിഷ് പ്രഫസര്‍ റെസൗല്‍ കരീം സിദ്ധീഖി വധക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. നിരോധിത സംഘടനയായ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശിലെ അംഗമാണ് അറസ്റ്റിലായതെന്ന് പോലിസ് അറിയിച്ചു. കഴിഞ്ഞമാസം 23നായിരുന്നു റെസൗല്‍ കരീം സിദ്ധീഖി കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.
Next Story

RELATED STORIES

Share it