ബംഗ്ലാദേശില്‍ ബുദ്ധസന്ന്യാസി കൊല്ലപ്പെട്ടു

ധക്ക: ബംഗ്ലാദേശില്‍ 75കാരനായ ബുദ്ധസന്ന്യാസിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. മോങ്‌സോവ് യു ചാകിന്റെ മൃതദേഹമാണ് ഇന്നലെ ഒരു ഒറ്റപ്പെട്ട ക്ഷേത്രത്തിനകത്തുനിന്നു കണ്ടെടുത്തത്. ബന്ദര്‍ബന്‍ ജില്ലയിലെ നൈഖാങ്ഛാരി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ദീര്‍ഘകാലമായി സന്ന്യാസി ഒറ്റയ്ക്കു താമസിച്ചു വരുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. കൊലപാതകികളുടെ ലക്ഷ്യമെന്തെന്നു വ്യക്തമായിട്ടില്ലെന്നും കേസില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലിസ് അറിയിച്ചു. കഴുത്തിന്റെ മുന്‍ഭാഗത്ത് വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെ ഒരു സര്‍വകലാശാലാ അധ്യാപകനും നിയമവിദ്യാര്‍ഥിയും ലൈംഗിക ന്യൂനപക്ഷത്തില്‍പ്പെട്ട രണ്ടു സാമൂഹികപ്രവര്‍ത്തകരും സമാന രീതിയില്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it