ബംഗ്ലാദേശില്‍ എഴുത്തുകാര്‍ക്കും പ്രസാധകനും നേരെ ആക്രമണം

ധക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധക്കയില്‍ രണ്ട് എഴുത്തുകാര്‍ക്കും പ്രസാധകനും നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു.
ശുദ്ധോസ്‌വാറില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധീകരണശാലയിലായിരുന്നു ആക്രമണം. ശാലയിലേക്ക് കയറിവന്ന മൂന്നു പേര്‍ പ്രസാധകനും എഴുത്തുകാര്‍ക്കും നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലിസ് വക്താവ് അബ്ദുല്ലാ അല്‍ മാമൂന്‍ പറഞ്ഞു. തുടര്‍ന്ന് ഇവരെ പൂട്ടിയിട്ട ശേഷം അക്രമികള്‍ കടന്നുകളഞ്ഞു. ബംഗ്ലാദേശില്‍ മൗലിക വാദ ശക്തികള്‍ ശക്തിയാര്‍ജിക്കുന്നെന്ന ഭയം നിലനില്‍ക്കുന്നതിനിടെയാണ് ആക്രമണം. ഈ വര്‍ഷം നാലു ബ്ലോഗര്‍മാര്‍ ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
നേരത്തേ കൊല്ലപ്പെട്ട ബംഗ്ലാദേശി-അമേരിക്കന്‍ ബ്ലോഗര്‍ അവിജിത് റോയുടെ സുഹൃത്തായിരുന്നു ആക്രമണത്തിനിരയായ പ്രസാധകന്‍ അഹമ്മദ് റഹീം തുതുല്‍. റോയിയുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നതും തുതുല്‍ തന്നെയാണ്. രണദീപ് ബസു, താരീഖ് റഹീം എന്നിവരാണ് പരിക്കേറ്റ എഴുത്തുകാര്‍. മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it