ബംഗാള്‍ സഖ്യം: സീറ്റ് വിഭജനം കീറാമുട്ടി

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഇടതുമുന്നണി സീറ്റ് വിഭജനം കിറാമുട്ടിയായി. വ്യാഴാഴ്ച ഇടതുമുന്നണി പ്രഖ്യാപിച്ച 84 പേരടങ്ങിയ രണ്ടാമത്തെ സ്ഥാനാര്‍ഥി പട്ടിക കോ ണ്‍ഗ്രസ്സില്‍ അസ്വാരസ്യം സൃഷ്ടിച്ചിട്ടുണ്ട്.
ഈ സീറ്റുകളില്‍ 11 എണ്ണം നേരത്തേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചവയാണ്. സീറ്റ് തര്‍ക്കം ഏതാനും ദിവസത്തിനകം പരിഹരിക്കുമെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സാലിം പറഞ്ഞത്.
കോണ്‍ഗ്രസ്സിന്റെ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് മറ്റൊരു സിപിഎം നേതാവ് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാന്‍ അനുവദിക്കില്ലെന്ന് ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബോസ് പറഞ്ഞു. ഇടതുമുന്നണിയുമായി സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ്സിന് ആത്മാര്‍ഥതയുണ്ടെന്നും എന്നാല്‍ വേണ്ടിവന്നാല്‍ ത്രികോണ മല്‍സരത്തിന് തയ്യാറാണെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ആധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഇടതുമുന്നണിയുടെ 116 സ്ഥാനാര്‍ഥികളടങ്ങിയ ആദ്യ പട്ടിക തിങ്കളാഴ്ചയും കോണ്‍ഗ്രസ്സിന്റെ 75 സ്ഥാനാര്‍ഥികളടങ്ങിയ പട്ടിക ചൊവ്വാഴ്ചയും പുറത്തിറക്കിയിരുന്നു.
Next Story

RELATED STORIES

Share it