ബംഗാള്‍ മന്ത്രിയുടെ 'ചെറു പാകിസ്താന്‍' പരാമര്‍ശം വിവാദമായി

കൊല്‍ക്കത്ത: കൊല്‍ക്കത്ത തുറമുഖ പ്രദേശത്തിന്റെ ഒരു ഭാഗം 'ചെറു പാകിസ്താനെന്ന്' വിശേഷിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കിം വിവാദക്കുരുക്കില്‍.
പാക് ദിനപത്രമായ ഡോണിനു നല്‍കിയ അഭിമുഖത്തിലാണ് കൊല്‍ക്കത്ത തുറമുഖത്തിന്റെ ഭാഗമായ 'ഗാര്‍ഡന്‍ റീച്ച്' ചെറു പാകിസ്താനെന്നു വിശേഷിപ്പിച്ചത്. ബംഗാളിലെ ഷിപ്പിങ് കമ്പനിയായ 'ഗാര്‍ഡന്‍ റീച്ച്' ഒരു ചെറു പാകിസ്താനാണെന്ന് ഹക്കിം പറഞ്ഞു. എന്റെ കൂടെ വന്ന് പാകിസ്താനികളെ കൊണ്ടുപോകൂ എന്നും അദ്ദേഹം ഡോണ്‍ പത്രത്തിന്റെ റിപോര്‍ട്ടറോട് പറഞ്ഞു.
കൊല്‍ക്കത്ത തുറമുഖ മണ്ഡലമടക്കം ബംഗാളില്‍ അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലാകെ മന്ത്രിയുടെ മുസ്‌ലിംവിരുദ്ധ പരാമര്‍ശം തൃണമൂലിനു വന്‍ തിരിച്ചടിയുണ്ടാക്കാനാണ് സാധ്യത.
ഇതിനെതിരേ രംഗത്തെത്തിയ ബിജെപി, പ്രസ്താവനയെക്കുറിച്ച് മന്ത്രി വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഇത്തരമൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്ന് ഫിര്‍ഹാദ് ഹക്കിം വ്യക്തമാക്കി.
ഒരു മന്ത്രിക്ക് എങ്ങനെയാണ് ഇത്തരം കാര്യങ്ങള്‍ പറയാനാവുകയെന്നും ഇത്തരമൊരു പ്രസ്താവന നടത്തിയ മന്ത്രിയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ബിജെപി ദേശീയ സെക്രട്ടറി സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു.
എന്നാല്‍, ഇത്തരമൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചു. ഒരു ബംഗാളി പ്രാദേശിക പത്രത്തിന്റെ ലേഖകനൊപ്പമാണ് പാക് മാധ്യമപ്രവര്‍ത്തക വന്നത്. ഇവിടം പാകിസ്താനിലെ കറാച്ചിയെപ്പോലെ ഇരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.
താന്‍ അഭിപ്രായമൊന്നും പറഞ്ഞില്ല. പിന്നീട് അവര്‍ എന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെപ്പറ്റി ചോദിച്ചു. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്തു- മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it