ബംഗാളില്‍ 84% പോളിങ്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ അന്തിമഘട്ട വോട്ടെടുപ്പില്‍ 84 ശതമാനത്തില്‍ കൂടുതല്‍ പേര്‍ വോട്ട് ചെയ്തു. പൂര്‍വ മിഡ്‌നാപൂര്‍ ജില്ലയില്‍ 85.09 ശതമാനവും കുച്ച്ബിഹാറില്‍ 82.71 ശതമാനവുമാണ് പോളിങ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് കുച്ച്ബിഹാറില്‍ രണ്ടു തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരേ കേസെടുത്തു. മൊയ്‌ന മണ്ഡലത്തില്‍ പ്രാദേശികപ്രശ്‌നത്തില്‍ പ്രതിഷേധിച്ച് രണ്ടു ബൂത്തിലെ വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.
Next Story

RELATED STORIES

Share it