ബംഗാളില്‍ വേദി പങ്കിട്ട് ബുദ്ധദേവും രാഹുലും

കൊല്‍ക്കത്ത: ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വേദി പങ്കിട്ട് ബുദ്ധദേവ് ഭട്ടാചാര്യയും രാഹുല്‍ ഗാന്ധിയും. ആദ്യഘട്ടത്തില്‍ ധാരണ മാത്രമാണെന്ന് മാത്രം സൂചിപ്പിച്ചിരുന്ന ബന്ധം സഖ്യത്തിലേക്കു നീങ്ങുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. നേരത്തെ വേദി പങ്കിടുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന ബുദ്ധദേവ് തന്നെ രാഹുലുമായി വേദി പങ്കിടുകയായിരുന്നു.
അരിവാള്‍ ചുറ്റികയും കൈപ്പത്തിയും ഒരേ സ്ഥലം പങ്കിടുവാനാവില്ലെന്നും എന്നാല്‍, തൃണമൂലിനെതിരേ ധാരണ മാത്രമാണുണ്ടാക്കുന്നതെന്നുമായിരുന്നു ബുദ്ധദേവ് നേരത്തെ പറഞ്ഞിരുന്നത്. ബുദ്ധദേവ് പിബിയിലോ സിസിയിലോ അംഗമല്ല. ജനാധിപത്യം പുനസ്ഥാപിക്കാനുള്ള പോരാട്ടമാണ് ബംഗാള്‍ ജനത നടത്തുന്നത്.
തൃണമൂലിനെ മാറ്റുക എന്നതാണ് പ്രധാനമെന്നും ഇതേ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സീതാറാം യെച്ചൂരി വ്യക്തമാക്കി.
Next Story

RELATED STORIES

Share it