ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പ്രചാരണം ഇന്നലെ അവസാനിച്ചു. നാളെയാണു വോട്ടെടുപ്പ്. മുര്‍ഷിദാബാദ്, നാദിയ, ബര്‍ദ്വാന്‍ ജില്ലകളിലും വടക്കന്‍ കൊല്‍ക്കത്തയിലും പെടുന്ന 62 സീറ്റുകളിലേക്കാണു വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. 1.37 കോടി വോട്ടര്‍മാരുള്ള ഈ മണ്ഡലങ്ങളില്‍ 32 സ്ത്രീകളടക്കം 418 പേര്‍ സ്ഥാനാര്‍ഥികളാണ്. 16, 461 പോളിങ് സ്റ്റേഷനുകളാണു വോട്ടെടുപ്പിന് ഒരുക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം-കോണ്‍ഗ്രസ് സഖ്യം, ബിജെപി തുടങ്ങിയ കക്ഷികള്‍ എല്ലാ സീറ്റുകളിലും മല്‍സരരംഗത്തുണ്ട്.
Next Story

RELATED STORIES

Share it