ബംഗാളില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; നാലു മരണം

കൊല്‍ക്കത്ത: ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്ത മാള്‍ഡ ജില്ലയിലെ ജാന്‍പൂരില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് നാലുപേര്‍ കൊല്ലപ്പെട്ടു. മരിച്ചവരെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച അര്‍ധരാത്രിയാണു സംഭവം. പരിക്കേറ്റവരെ മാള്‍ഡ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗിയാഷു ശെയ്ഖ് എന്നയാളുടെ വീട്ടിലായിരുന്നു ബോംബ് നിര്‍മാണം. ഉന്നത പോലിസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി.
Next Story

RELATED STORIES

Share it