ബംഗാളില്‍ കോണ്‍ഗ്രസ്സുമായി ധാരണയില്ല: സിപിഐ

ഹൈദരാബാദ്: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സിപിഐക്ക് യാതൊരു ബന്ധവുമുണ്ടാവില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി.
ഇടതുമുന്നണി കോണ്‍ഗ്രസ്സുമായി ധാരണയിലെത്തിയെന്ന മുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിയും സഖ്യവും ഒന്നുമില്ലെന്നും ബോസ് പറഞ്ഞിരുന്നു.
സിപിഐ ഇടതുമുന്നണിയുടെ ഭാഗമായിട്ടാണ് മല്‍സരിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ്സുമായി ഒരു സീറ്റിലും പാര്‍ട്ടിക്ക് ധാരണയുണ്ടാവില്ല. കോണ്‍ഗ്രസ്സിന്റെ പിന്തുണ തങ്ങള്‍ പ്രതീക്ഷിക്കുന്നുമില്ല. സുധാകര്‍ റെഡ്ഡി പറഞ്ഞു. ബംഗാളില്‍ പാര്‍ട്ടി 16 സീറ്റില്‍ മല്‍സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it