Flash News

ബംഗാളില്‍ അഞ്ച് വയസ്സിന് താഴെയുള്ള 50 ശതമാനം കുട്ടികളും വിളര്‍ച്ച ബാധിച്ചവര്‍

ബംഗാളില്‍ അഞ്ച് വയസ്സിന് താഴെയുള്ള 50 ശതമാനം കുട്ടികളും വിളര്‍ച്ച ബാധിച്ചവര്‍
X
amemic

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അഞ്ചു വയസ്സിന് താഴെയുള്ള 50 ശതമാനം കുട്ടികളും വിളര്‍ച്ച ബാധിച്ചവര്‍. 2015-16 കാലത്തെ ദേശീയ കുടുംബാരോഗ്യ സര്‍വ്വെയിലാണ് പുതിയ കണക്ക്. സംസ്ഥാനത്തെ രണ്ടില്‍ ഒരു കുട്ടി വിളര്‍ച്ച ബാധിച്ചതായാണ് കണക്കുകള്‍ പറയുന്നത്.

സംസ്ഥാനത്തെ 60 ശതമാനം വനിതകളും വിളര്‍ച്ച ബാധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.  53.2 ശതമാനം ഗര്‍ഭിണികളും വിളര്‍ച്ച ബാധിച്ചവരാണ്.

പോഷകാഹാര കുറവില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 14 സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ കുട്ടികളുടെ പോഷകഹാര നിലയില്‍ വര്‍ദ്ധനവുള്ളതായും സര്‍വെയില്‍ പറയുന്നു.
Next Story

RELATED STORIES

Share it