ബംഗാളിയുടെ മരണം: ശ്വാസംമുട്ടിയെന്ന് പ്രാഥമിക നിഗമനം

കൊല്ലങ്കോട്: നെന്മേനി കടമ്പകാട് ഇഷ്ടികച്ചൂളയില്‍ പണിക്കായി എത്തിയ പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ജോഹായ് (35) കഴിഞ്ഞ ദിവസം താമസസ്ഥലത്ത് മരിക്കാന്‍ ഇടയായത് ശ്വാസം മുട്ടിയാവാന്‍ സാധ്യതയെന്ന് സൂചന.
വഴക്കിനെ തുടര്‍ന്ന് വീണ് തലയ്ക്ക് പരിക്കേറ്റതും ബലപ്രയോഗത്തെ തുടര്‍ന്ന് കഴുത്തില്‍ അമര്‍ത്തിയതുമാവാം ശ്വാസം മുട്ടാനും മരണത്തിനും കാരണമായതെന്നുമാണ് പോലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it