ബംഗളൂരു സ്‌ഫോടനക്കേസ്: രണ്ട് പേര്‍ക്കെതിരേ കുറ്റപത്രം നല്‍കി

കൊച്ചി: സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് വിദേശത്തുനിന്നും സഹായം തേടുകയും ചെയ്ത കേസില്‍ ബംഗളൂരു സ്‌ഫോടനക്കേസ് പ്രതികളായ രണ്ടു പേര്‍ക്കെതിരേ പോലിസ് കുറ്റപത്രം നല്‍കി.
രണ്ടും മൂന്നും പ്രതികളായ പെരുമ്പാവൂര്‍ വെങ്ങോല അല്ലപ്ര പൂത്തിരി ഹൗസില്‍ ഷഹനാസ് എന്ന അബ്ദുല്ല (22), കണ്ണൂര്‍ സിറ്റി സ്വദേശി തസ്‌ലിം (38) എന്നിവര്‍ക്കെതിരേയാണ് പോലിസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. നസീറിനെ ഈ കേസില്‍ ഇതുവരെ ചോദ്യം ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇയാളെ ഒഴിവാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ മുജാഹിദീന്റെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹായം അഭ്യര്‍ഥിച്ചും പിന്തുണ ആവശ്യപ്പെട്ടും മെയില്‍ അയച്ചതായും ബംഗളൂരു കേസിലെ സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് പ്രതികള്‍ക്കെതിരായ കേസ്. ഒന്നാം പ്രതി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയതായും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it