ബംഗളൂരുവില്‍ 85 വര്‍ഷത്തിനിടയിലെ കനത്ത ചൂട്

ബംഗളൂരു: 85 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത ചൂടാണ് താരതമ്യേന തണുത്ത കാലാവസ്ഥ അനുഭവപ്പെട്ടിരുന്ന ബംഗളൂരുവില്‍. 39.2 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയ താപനില. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ ഡല്‍ഹിയില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ ചൂടാണിത്. ഇതിനു മുമ്പ് ബംഗളൂരുവില്‍ രേഖപ്പെടുത്തിയ കനത്ത ചൂട് 38.3 ഡിഗ്രിയാണ്. 1931 ഏപ്രില്‍ 30നായിരുന്നു ഇത്. താപനില ഇനിയും ഉയരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഗീത അഗ്‌നിഹോത്രി പറഞ്ഞു.
Next Story

RELATED STORIES

Share it