Flash News

ബംഗളുരു സ്‌ഫോടനം; ഷഹനാസിനായി എന്‍ഐഎ കൊച്ചിയില്‍

ബംഗളുരു സ്‌ഫോടനം; ഷഹനാസിനായി എന്‍ഐഎ കൊച്ചിയില്‍
X
SHAHANAS



[related]

കൊച്ചി: ബംഗളുരു സ്‌ഫോടനക്കേസില്‍ ഷഹനാസിനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎയും കര്‍ണാടക പോലിസും കൊച്ചിയില്‍. ഇയാള്‍ ഇതേകേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന തടിയന്റവിട നസീറിന്റെ കൂട്ടാളിയാണെന്നാണ് ആരോപണം.

നസീറിനെ സഹായിക്കുന്നവരില്‍ പ്രമുഖന്‍ ഷഹനാസാണെന്നാണ് ആരോപണം.പൂക്കാട്ടുപടി സ്വദേശിയായ ഇയാളെ ഇന്നലെയാണ് കൊച്ചി സിറ്റി പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കത്തുകളും,ആറു സിംകാര്‍ഡുകളും കൈവിലങ്ങിനുള്ള താക്കോല്‍ ലഭിച്ചുവെന്നും പോലിസ് പറയുന്നു. ഇത് നസീറിനെ സഹായിക്കാനാണെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it