ഫ്‌ളോറിഡയില്‍ നരഭോജികളായ നൈല്‍ മുതലകളെ കണ്ടെത്തി

വാഷിങ്ടണ്‍: യുഎസിലെ ഫ്‌ളോറിഡയില്‍ മനുഷ്യനെ ഭക്ഷിക്കുന്ന മുതലകളെ കണ്ടെത്തിയതായി റിപോര്‍ട്ട്. 18 അടി വരെ നീളത്തില്‍ വളരുന്ന, ഒരു കാറിനോളം ഭാരം വരുന്ന നൈല്‍ മുതലകള്‍ ക്രൊക്കഡൈല്‍ നിലോട്ടിക്കസ് എന്ന വിഭാഗത്തില്‍ പെടുന്നവയാണ്.
ദക്ഷിണാഫ്രിക്കയാണ് ഇവയുടെ സ്വദേശം. 2010-14 കാലയളവില്‍ ആഫ്രിക്കയില്‍ മനുഷ്യനുനേരെ 480ഓളം തവണ നൈല്‍ മുതലകള്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഇതില്‍ 123 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. പലപ്പോഴും ഇവ മുതലകളെ തന്നെ ഭക്ഷണമാക്കാറുണ്ട്. ഫ്‌ളോറിഡയില്‍ നേരത്തേ കണ്ടെത്തിയ മൂന്നു മുതലക്കുഞ്ഞുങ്ങള്‍ നൈല്‍ മുതലകളാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. ഫ്‌ളോറിഡ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇതു കണ്ടെത്തിയത്.
ദക്ഷിണാഫ്രിക്കന്‍ മേഖലയില്‍ കണ്ടുവരുന്ന ഇവയ്ക്ക് ഫ്‌ളോറിഡയിലെ കാലാവസ്ഥയിലും ജീവിക്കാന്‍ സാധിക്കുമെന്നാണ് അനുമാനം. മൃഗശാലകളില്‍ പ്രദര്‍ശനത്തിനായി മഡഗാസ്‌കറില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും മുതലകളെ ഫ്‌ളോറിഡയിലേക്ക് കൊണ്ടുവന്നിരുന്നു. ഇങ്ങനെയാവാം നൈല്‍ മുതലകള്‍ ഫ്‌ളോറിഡയിലെത്തിയതെന്നാണ് അനുമാനം.
Next Story

RELATED STORIES

Share it