Finance & Investment

ഫ്‌ളാറ്റ്-കെട്ടിട സമുച്ചയങ്ങളില്‍ വിസ്മയമായി ഹിന്ദുസ്ഥാന്‍ പ്രമോട്ടേഴ്‌സ് ആന്റ് ഡവലപ്പേഴ്‌സ്

ഫ്‌ളാറ്റ്-കെട്ടിട സമുച്ചയങ്ങളില്‍ വിസ്മയമായി ഹിന്ദുസ്ഥാന്‍ പ്രമോട്ടേഴ്‌സ് ആന്റ് ഡവലപ്പേഴ്‌സ്
X
Rose-Garden-D

സൗദി അറേബ്യയില്‍ നിന്ന് ആരംഭിച്ച നിര്‍മാണമേഖല സൗത്തിന്ത്യയിലും ആധിപത്യം ഉറപ്പിക്കുന്നു. ഉപ്പള ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ബി.ടി. റോഡില്‍ താമസക്കാരനും മഞ്ചേശ്വരം പാവൂര്‍ സ്വദേശിയുമായ ഡോ. മുഹമ്മദ് ഇബ്രാഹിം, അദ്ദേഹം മാനേജിങ് ഡയറക്ടറായുള്ള ഹിന്ദുസ്ഥാന്‍ പ്രമോട്ടേഴ്‌സ് ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എം.എ. സ്മാര്‍ട്ട് ഡവലപ്പേഴ്‌സ്, മംഗളൂര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സാരഥിയാണ്.  1984ല്‍ സൗദിയിലെ അല്‍കോബാര്‍, ദമ്മാം എന്നിവിടങ്ങളില്‍ ചെറിയ ചെറിയ കരാര്‍ ജോലികള്‍ ഏറ്റെടുത്തു നിര്‍മാണ പ്രവര്‍ത്തനരംഗത്തേക്കു കടന്നുവന്ന ഇദ്ദേഹം ഇപ്പോള്‍ കേരളത്തിലും കര്‍ണാടകയിലും ഗോവയിലുമായി നിരവധി കെട്ടിടസമുച്ചയങ്ങളും ഫ്‌ളാറ്റുകളും ബി.ഒ.ടി. ബസ് ടെര്‍മിനലുകളും നിര്‍മിച്ചുവരികയാണ്.
സൗദിയില്‍ സഹോദരന്‍ അബ്ദുല്‍ അസീസാണ് മേല്‍നോട്ടംവഹിക്കുന്നത്. കേരള, കര്‍ണാടക, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളില്‍ കെട്ടിടനിര്‍മാണ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ് മുഹമ്മദ് ഇബ്രാഹിം. ഫ്‌ളാറ്റ്, കെട്ടിട സമുച്ചയങ്ങള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍ എന്നിവയാണു പ്രധാനമായും നിര്‍മിക്കുന്നത്. കര്‍ണാടക പുത്തൂരില്‍ ബി.ഒ.ടി. അടിസ്ഥാനത്തില്‍ ഇദ്ദേഹം 40 കോടി രൂപ ചെലവില്‍ നിര്‍മിച്ച ബസ് ടെര്‍മിനല്‍ അടുത്തമാസം 16നു കര്‍ണാടക മുഖ്യമന്ത്രി സിദ്ദാരാമയ്യ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരത്തിലെ ആദ്യകാല തിയേറ്ററായിരുന്ന കൈലാസിന്റെ ഒരു ഏക്കര്‍ സ്ഥലം വാങ്ങി ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ തന്നെ മികച്ച ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം നടന്നുവരികയാണ്. ഉപ്പള സിറ്റി സെന്റര്‍ ഷോപ്പിങ് കോംപ്ലക്‌സും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. സൗത്ത് കനറയിലെ മംഗളൂരുവിലും നിരവധി സ്ഥാപനങ്ങളുണ്ട്.



2013-12-31 15 31 47
കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ബി.ഒ.ടി. അടിസ്ഥാനത്തില്‍ ചില ബസ് ടെര്‍മിനലുകളും ഷോപ്പിങ് കോംപ്ലക്‌സുകളും നിര്‍മിക്കാനുള്ള കരാറും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്.
അടിസ്ഥാന സൗകര്യങ്ങള്‍ ലഭിച്ചാല്‍ ഫ്‌ളാറ്റുകള്‍ക്കു ധാരാളം ആളുകളെ ലഭിക്കുന്നുണെ്ടന്ന് മുഹമ്മദ് ഇബ്രാഹിം തേജസിനോട് പറഞ്ഞു. കച്ചവട താല്‍പ്പര്യം മാത്രം ലക്ഷ്യമാക്കിയല്ല തന്റെ ശ്രമമെന്നും നാടിന്റെ പൊതുവായ വികസനത്തിന് ഊന്നല്‍ നല്‍കുകയാണു ലക്ഷ്യമെന്നും ഇദ്ദേഹം പറയുന്നു. ഈ ഓണാഘോഷത്തോടനുബന്ധിച്ച് ഫ്‌ളാറ്റ്, ഷോപ്പ് എന്നിവയ്ക്കു പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ ഫാത്തിമ എജ്യൂക്കേഷന്‍ ട്രസ്റ്റ്, ഹിന്ദുസ്ഥാന്‍ എജ്യൂക്കേഷന്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. പരേതരായ ഇബ്രാഹിം ഹാജി-ഫാത്തിമ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഇബ്രാഹിം. ഭാര്യ: ഖദീജ. മക്കള്‍: മുഹ്‌സിന്‍, മുഫീദ്, മുനീബ്.
Next Story

RELATED STORIES

Share it