Flash News

ഫ്രീബേസിക്‌സ് : ട്രായ് തീരുമാനം നിരാശപ്പെടുത്തി -സുക്കര്‍ബര്‍ഗ്

ഫ്രീബേസിക്‌സ് : ട്രായ് തീരുമാനം നിരാശപ്പെടുത്തി -സുക്കര്‍ബര്‍ഗ്
X
Zuckerberg

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് സമത്വത്തെ അനുകൂലിച്ചുകാണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം നിരാശപ്പെടുത്തുന്നുവെന്ന്  ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഇന്റര്‍ നെറ്റ് ഡോട്ട് ഓര്‍ഗിന് നിരവധി സംരംഭങ്ങളുണ്ടെന്നും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് പ്രാപ്യമാകുന്നതുവരെ അവ പ്രവര്‍ത്തനം തുടരുമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കണക്ടിവിറ്റിയ്ക്കുള്ള അതിരുകള്‍ തകര്‍ക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഒരു മിന്യണിലേറെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമല്ലെന്ന സ്ഥിതിയാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
neut ഇന്റര്‍നെറ്റ് സമത്വത്തെ അനുകൂലിച്ചുകാണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കഴിഞ്ഞ ദിവസം പുതിയ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. 'ഡാറ്റാ സേവനങ്ങള്‍ക്ക് വിവേചനപരമായ താരിഫുകള്‍ നിരോധിക്കുന്ന റെഗുലേഷന്‍ 2016' എന്ന ഇന്നലെ പുറത്തിറക്കിയ മാര്‍ഗരേഖ ഒരു ഇന്റര്‍നെറ്റ് ദാതാവും ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ചാര്‍ജുകള്‍ ഈടാക്കുകയോ ആനുകൂല്യങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു.
[related]ഫേസ്ബുക്ക് വന്‍ പരസ്യവും മറ്റും നല്‍കി വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്ന ഫ്രീ ബേസിക്‌സിന്റെ ഭാവി ഇതോടെ സംശയത്തിലായി.
Next Story

RELATED STORIES

Share it