ഫ്രാന്‍സ്: വിമാന ജീവനക്കാരും പണിമുടക്കുന്നു

പാരീസ്: ഫ്രാന്‍സിലെ തൊഴിലാളി സമരത്തില്‍ എയര്‍ ഫ്രാന്‍സ് പൈലറ്റുമാരടക്കമുള്ള വിമാന ജീവനക്കാരും പങ്കാളികളായി. യൂറോ- 2016 മല്‍സരങ്ങള്‍ക്കിടെ വിമാന ജീവനക്കാര്‍ കൂടി സമരത്തില്‍ പങ്കാളികളായത് ഫ്രഞ്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. യൂറോ- 2016 മല്‍സരങ്ങള്‍ കാണുന്നതിനായി രാജ്യത്തെത്തിയ പതിനായിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകരുടെ യാത്രയെ സമരം ബാധിക്കുമെന്ന ആശങ്കകളും നിലനില്‍ക്കുന്നു. സമരത്തിനു പുറമേ, സായുധ ആക്രമണ സാധ്യതയും വെള്ളപ്പൊക്കവും മല്‍സരങ്ങള്‍ക്കു ഭീഷണിയുയര്‍ത്തുന്നുണ്ട്. 25 ശതമാനം പൈലറ്റുമാരും സമരത്തിലായതിനാല്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് എയര്‍ ഫ്രാന്‍സ് അറിയിച്ചു. പൈലറ്റ് യൂനിയന്‍ പ്രഖ്യാപിച്ച ചതുര്‍ദിന പണിമുടക്ക് എയര്‍ഫ്രാന്‍സിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കി. രാജ്യത്തെ തൊഴില്‍നിയമ ഭേദഗതിക്കെതിരേ ആഴ്ചകളായി തുടരുന്ന തൊഴിലാളി സമരങ്ങളുടെ ഭാഗമായാണ് വിമാനജീവനക്കാരുടെ പണിമുടക്ക്.
Next Story

RELATED STORIES

Share it