ഫ്രാന്‍സ് അതിര്‍ത്തിസുരക്ഷ ശക്തമാക്കി

പാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസിലുണ്ടായ ആക്രമണങ്ങളിലെ പ്രധാന പ്രതിയെന്ന് ആരോപിക്കപ്പെടുന്ന സലാഹ് അബ്ദുസ്സലാം ബെല്‍ജിയത്തില്‍ അറസ്റ്റിലായതിനു പിന്നാലെ ഫ്രാന്‍സ് അതിര്‍ത്തിസുരക്ഷ ശക്തമാക്കി. അബ്ദുസ്സലാമിന്റെ അറസ്റ്റിനു പിന്നാലെ മറ്റു പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇന്‍ര്‍പോള്‍ ആവശ്യപ്പെട്ടിരുന്നു.
അബ്ദുസ്സലാമിനെതിരേ തീവ്രവാദകുറ്റമാണ് ബെല്‍ജിയം ചുമത്തിയത്. ഇയാളെ ചോദ്യം ചെയ്യാന്‍ മൂന്നു മാസമെങ്കിലും എടുക്കുമെന്നും അതിനുശേഷമേ ഫ്രാന്‍സിന് കൈമാറൂവെന്നും ബെല്‍ജിയം അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനെതിരേ അബ്ദുസ്സലാം കോടതിയെ സമീപിച്ചിട്ടുണ്ട്. അധികൃതരുമായി സഹകരിച്ചിരുന്നുവെന്ന് അബ്ദുസ്സലാമിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
അബ്ദുസ്സലാം സ്വയം പൊട്ടിത്തെറിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും പിന്നീട് മനംമാറുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു എന്നും ബ്രസ്സല്‍സ് പൊലിസ് അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it