ഫ്രാന്‍സിസ് മാര്‍പാപ്പ മെക്‌സിക്കോയില്‍

മെക്‌സിക്കോ സിറ്റി: ചരിത്രം കുറിച്ച റഷ്യന്‍ ചര്‍ച്ച് പാട്രിയാര്‍ക്ക് കിറിലുമായുള്ള ക്യൂബയിലെ ചര്‍ച്ചയ്ക്കുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ മെക്‌സിക്കോയിലെത്തി.
അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനു മെക്‌സിക്കോയിലെത്തിയ പോപ്പിനെ പ്രസിഡന്റ് എന്റിക് പെനാ നീറ്റോ വിമാനത്താവളത്തില്‍ സ്വീകരിച്ചു. കത്തോലിക്കാ ജനസംഖ്യയില്‍ ലോകത്ത് രണ്ടാംസ്ഥാനമുള്ള മെക്‌സിക്കോയില്‍ മൂന്നു ലക്ഷത്തേളം പേര്‍ മാര്‍പാപ്പയെ സ്വീകരിക്കാനെത്തി.
11ാം നൂറ്റാണ്ടില്‍ കത്തോലിക്കാ ചര്‍ച്ചും റഷ്യന്‍ ചര്‍ച്ചും രണ്ടായിപ്പിരിഞ്ഞതിനുശേഷം പാശ്ചാത്യ-പൗരസ്ത്യ സഭയുടെ തലവന്‍മാര്‍ തമ്മില്‍ ആദ്യമായാണ് കഴിഞ്ഞ ദിവസം ചര്‍ച്ചനടന്നത്.
ചര്‍ച്ചയില്‍ ഇരുസഭകളും തമ്മില്‍ ഒന്നിക്കുന്നതുമായി ബന്ധപ്പെട്ട 30 നിര്‍ദേശങ്ങളുള്ള ധാരണയില്‍ ഇരുവരും ഒപ്പുവച്ചിരുന്നു. ദൈവത്തില്‍ നിന്നുള്ള സമ്മാനമെന്നാണ് കൂടിക്കാഴ്ചയെ മാര്‍പാപ്പ വിശേഷിപ്പിച്ചത്. 1054ലാണ് പാശ്ചാത്യ-പൗരസ്ത്യസഭകള്‍ രണ്ടായിപ്പിരിഞ്ഞത്.
Next Story

RELATED STORIES

Share it