Idukki local

ഫ്രാന്‍സിസ് ജോര്‍ജ് പക്ഷത്തേക്കുള്ള ഒഴുക്ക് തുടരുന്നു

തൊടുപുഴ: കേരളാ കോണ്‍ഗ്രസ്(എം)ല്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജ് പക്ഷത്തേക്കുള്ള ഒഴുക്ക് തുടരുന്നു.
പാര്‍ട്ടി സെക്രട്ടറിയേറ്റംഗവും കര്‍ഷക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ് അഗസ്റ്റിന്‍ അടക്കം നിരവധി പേര്‍ രാജിവച്ചു കേരളാ കോണ്‍ഗ്രസ് (ഡെമോക്രാറ്റിക്ക്)ല്‍ ചേര്‍ന്നതായി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ സെക്രട്ടറി ജോസ് മാത്യു, മണക്കാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോസ് നാക്കുഴിക്കാട്ട്, യൂത്ത് ഫ്രണ്ട് പുറപ്പുഴ മണ്ഡലം പ്രസിഡന്റ് ജോബി പൊന്നാട്ട്, മുട്ടം പഞ്ചായത്ത് മുന്‍ പ്രസിഡന്റും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമായ ജോസഫ് പഴയിടം, നിയോജകമണ്ഡലം സെക്രട്ടറി എ എ സുധീര്‍, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം സെക്രട്ടറി രാജു പയറ്റനാല്‍, ഇടുക്കി നിയോജകമണ്ഡലം സെക്രട്ടറി ജോസുകുട്ടി തുടിയന്‍പ്ലാക്കല്‍, മണക്കാട് മണ്ഡലം സെക്രട്ടറി ജോളി കുളങ്ങരത്തൊട്ടി, പുറപ്പുഴ മണ്ഡലം സെക്രട്ടറി ഔസേപ്പച്ചന്‍ വെളളക്കിഴങ്ങില്‍, യൂത്തു ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ബാബു വാരിക്കാട്ട് എന്നിവരാണ് രാജിവെച്ചത്.
കരിമണ്ണൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റായ ജോര്‍ജ് അഗസ്റ്റിന്‍ തല്‍സ്ഥാനം രാജി വച്ച ശേഷമാണ് പാര്‍ട്ടി വിടുന്നത്. ബാങ്ക് ഭരണസമിതിക്ക് ഇനി ഒന്നര വര്‍ഷം കൂടി കാലാവധിയുണ്ട്. കരിമണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി ജോര്‍ജ് അഗസ്റ്റിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്നലെ കട്ടപ്പനയില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (ഡെമോക്രാറ്റിക്ക്) ജില്ലാ കണ്‍വന്‍ഷനില്‍ ഇവര്‍ പങ്കെടുത്തു. രാജിവെച്ചവരില്‍ ഭൂരിഭാഗവും പി ജെ ജോസഫ് പക്ഷക്കാരാണ്. നേരത്തേ മുന്‍ എംഎല്‍എ മാത്യസ്റ്റീഫന്റെ നേതൃത്വത്തിലും നിരവധിപേര്‍ പാര്‍ടി വിട്ടിരുന്നു.മാത്യ സ്റ്റീഫന്‍ മാണിക്കാരനാണ്.
Next Story

RELATED STORIES

Share it