Flash News

ഫ്രാന്‍സില്‍ മധ്യകാലഘട്ടത്തിലെ മുസ്‌ലിം കല്ലറകള്‍ കണ്ടെത്തി

ഫ്രാന്‍സില്‍ മധ്യകാലഘട്ടത്തിലെ മുസ്‌ലിം കല്ലറകള്‍ കണ്ടെത്തി
X
muslim

പാരിസ്: വടക്കന്‍ ഫ്രഞ്ച് നഗരമായ നിമെസില്‍ ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മുസ്‌ലിംകളുടെ മൂന്നു കല്ലറകള്‍ പുരാവസ്തുശാസ്ത്രജ്ഞര്‍ കണ്ടെത്തി. തെക്കന്‍ ഫ്രഞ്ച് നഗരമായ നിമെസ് ഇന്ന് സുന്ദരമായ വെള്ളച്ചാട്ടങ്ങളുടെ പേരിലും സംരക്ഷിത റോമന്‍ ശില്‍പ്പകലയുടെ പേരിലും പ്രസിദ്ധമാണ്.
എന്നാല്‍, ഏഴാം നൂറ്റാണ്ടില്‍ റോമന്‍ പട്ടാളക്കാരും ഗോതിക് ഗോത്രവിഭാഗവും ഇസ്‌ലാമിക പോരാളികളും തമ്മില്‍ യുദ്ധമായിരുന്നു ഇവിടെ. വടക്കന്‍ ആഫ്രിക്കയിലും യൂറോപ്പിലും ഇസ്‌ലാംമതം പ്രചരിക്കുന്ന ആദ്യകാലത്ത് നിമെസില്‍ മുസ്‌ലിംകള്‍ അധിവസിച്ചിരുന്നുവെന്നതിന് തെളിവു കണ്ടെത്തിയിരിക്കുകയാണ് പുരാവസ്തു ഗവേഷകര്‍ ഇപ്പോള്‍. ഫ്രാന്‍സില്‍ ഇതുവരെ കണ്ടെത്തിയവയില്‍ ഏറ്റവും പഴക്കം ചെന്ന മുസ്‌ലിം കല്ലറകളാണ് നിമെസില്‍ കണ്ടെത്തിയത്.
ഇസ്‌ലാമികരീതികള്‍ക്കു സമാനമായാണ് മൂന്നു കല്ലറകളിലും മൃതദേഹങ്ങള്‍ അടക്കം ചെയ്തിരിക്കുന്നത്. വലതുവശം തിരിച്ച് ഖിബിലയ്ക്ക് അഭിമുഖമായ രീതിയിലാണ് മൃതദേഹങ്ങളുടെ കിടപ്പ്. രണ്ടു കല്ലറകള്‍ ചുവരുകള്‍ കെട്ടിയ നിലയിലും ഒന്ന് കുഴിയെടുത്ത നിലയിലുമായിരുന്നു.
ഏഴാം നൂറ്റാണ്ടില്‍ റോമില്‍ ക്രൈസ്തവരും പ്രാദേശിക ഗോത്രവിഭാഗങ്ങളും ആഫ്രിക്കയില്‍ നിന്നുള്ള മുസ്‌ലിംകളും അപൂര്‍വമായി ഒരുമിച്ച് അധിവസിച്ചിരുന്നതിന്റെ തെളിവാണിത്.
Next Story

RELATED STORIES

Share it