ഫ്രാന്‍സിലെ രണ്ടാംഘട്ട പ്രവിശ്യാ തിരഞ്ഞെടുപ്പ്; നാഷനല്‍ ഫ്രണ്ടിന് കനത്ത തിരിച്ചടി

പാരിസ്: ഫ്രാന്‍സില്‍ പ്രാദേശിക തിരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ കനത്ത മുന്നേറ്റം നടത്തിയ മറീന്‍ ലെ പാനിന്റെ തീവ്രവലതുപക്ഷപ്പാര്‍ട്ടിയായ നാഷനല്‍ ഫ്രണ്ടിന് രണ്ടാംഘട്ടത്തില്‍ അടിതെറ്റി. മല്‍സരിച്ച ഒരു സീറ്റില്‍ പോലും പാര്‍ട്ടിക്ക് വിജയം നേടാനായില്ല. മുന്‍ പ്രസിഡന്റ് നികോളാസ് സര്‍കോസിയുടെ യാഥാസ്ഥിതിക പാര്‍ട്ടി ഏഴും സോഷ്യലിസ്റ്റ് പാര്‍ട്ടി അഞ്ചും സീറ്റുകള്‍ നേടി.
രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയം രുചിച്ചതോടെ 2017ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നേട്ടം കൈവരിക്കാമെന്ന ലെ പാനിന്റെ കണക്കുകൂട്ടലുകള്‍ക്ക് കനത്ത തിരിച്ചടിയായി. ആദ്യഘട്ട വോട്ടെടുപ്പില്‍ 13 പ്രവിശ്യകളില്‍ ആറും സ്വന്തമാക്കി മുമ്പിലുണ്ടായിരുന്ന പാര്‍ട്ടി ഇതോടെ മൂന്നാം സ്ഥാനത്തായി. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയെയും വെട്ടിച്ച് മുന്‍ പ്രസിഡന്റ് നികോളാസ് സര്‍കോസിയുടെ യാഥാസ്ഥിതിക റിപബ്ലിക്കന്‍ പാര്‍ട്ടിയാണ് ഇപ്പോള്‍ മുമ്പിലുള്ളത്. അതിനിടെ, അധികാരത്തില്‍ തുടരാന്‍ മുഖ്യാധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പരസ്പരം ഒത്തുകളിക്കുകയായിരുന്നെന്ന് നാഷനല്‍ ഫ്രണ്ട് നേതാവ് മറീന്‍ ലെ പാന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it