ഫ്രാന്‍സിന് അല്‍ഖാഇദ ഭീഷണി

പാരിസ്: ഐവറി കോസ്റ്റിലെ ആക്രമണത്തിനു പിന്നാലെ ഫ്രാന്‍സിലും സഖ്യരാജ്യങ്ങളിലും ആക്രമണം നടത്തുമെന്ന് അല്‍ഖാഇദയുടെ ഭീഷണി. സായുധസംഘങ്ങള്‍ക്കെതിരേ ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സൈനികദൗത്യങ്ങള്‍ നടത്തിവരുന്ന സാഹചര്യത്തിലാണ് ഭീഷണി. ഐവറികോസ്റ്റില്‍ നടന്നത് തങ്ങള്‍ പദ്ധതിയിട്ട ആക്രമണപരമ്പരകളില്‍ ഒന്നു മാത്രമാണെന്നും ഇനിയും ആക്രമണങ്ങള്‍ പ്രതീക്ഷിക്കാമെന്നും അല്‍ഖാഇദയുടെ വടക്കന്‍ ആഫ്രിക്കന്‍ ശാഖയായ അല്‍ഖാഇദ ഇസ്‌ലാമിക് മഗ്‌രിബ് (എക്യുഐഎം) ആണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഐവറി കോസ്റ്റില്‍ നടന്ന ആക്രമണത്തില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ നാലു ഫ്രഞ്ച് പൗരന്മാരും ഉള്‍പ്പെടും. സൈനികപദ്ധതിയുടെ ഭാഗമായി 2014 മുതല്‍ ബുര്‍ക്കിനാ ഫാസോ, ഛാഡ്, മാലി, മൗറിത്താനിയ, നൈജര്‍ എന്നീ രാജ്യങ്ങളിലായി 3500ഓളം സൈനികരെയാണ് ഫ്രാന്‍സ് നിയോഗിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it