ഫ്രഞ്ച് മന്ത്രി ക്രിസ്റ്റീന്‍ തൗബിറ രാജിവച്ചു

പാരിസ്: ഫ്രഞ്ച് നീതിന്യായ മന്ത്രി ക്രിസ്റ്റീന്‍ തൗബിറ പദവി രാജി വച്ചു. തീവ്രവാദ കേസുകളില്‍ പ്രതികളാകുന്നവരുടെ പൗരത്വം റദ്ദാക്കുന്ന ഭരണഘടനാ നിയമം പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നതിനു തൊട്ടു മുമ്പാണ് രാജി.
വിവാദ നിര്‍ദേശത്തെ അംഗീകരിക്കുന്നില്ലെന്നു തൗബിറ വ്യക്തമാക്കിയിരുന്നു. 13 പേരുടെ മരണത്തിനിടയാക്കിയ പാരിസ് ആക്രമണത്തിനു പിന്നാലെയാണ് വിവാദ നിയമം നടപ്പാക്കാനുള്ള നീക്കമുണ്ടായത്. ഫ്രാന്‍സിലെ കറുത്തവര്‍ഗ നേതാക്കളിലെ പ്രമുഖയാണ് തൗബിറ. തൗബിറയ്ക്കു പകരമായി ഭരണഘടനാ ഭേദഗതിയെ പിന്തുണച്ച പ്രധാനമന്ത്രി മാനുവല്‍ വാള്‍സിന്റെ അടുത്ത സഹായിയുമായ ഷാന്‍ ഷാക്ക് ഉര്‍വോസിനെ നിയമിച്ചു.
Next Story

RELATED STORIES

Share it