ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയില്‍

ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ് ഇന്ത്യയിലെത്തി. ചണ്ഡീഗഡില്‍ വിമാനമിറങ്ങിയ ഹൊളാന്‍ദിനെ പഞ്ചാബ്-ഹരിയാന ഗവര്‍ണര്‍ ക്യാപ്റ്റന്‍ സിങ് സോളങ്കി സ്വീകരിച്ചു.
ഹൊളാന്‍ദിനെ ട്വിറ്ററിലൂടെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി, ഫ്രഞ്ച് പ്രസിഡന്റിനെ റിപബ്ലിക്ദിന ചടങ്ങില്‍ വിശിഷ്ടാതിഥിയായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞു. പിന്നീട് റോക്ക് ഗാര്‍ഡനില്‍ മോദി ഹൊളാന്‍ദിനെ സ്വീകരിച്ചു. തുടര്‍ന്ന് ഇരുനേതാക്കളും ഇന്തോ-ഫ്രഞ്ച് സിഇഒ ഫോറത്തിലും ഇന്ത്യ-ഫ്രാന്‍സ് ബിസിനസ് സമ്മേളനത്തിലും പങ്കെടുത്തു.
പുരാവസ്തുക്കളുടെ പ്രദര്‍ശനം നടക്കുന്ന നഗരത്തിലെ മ്യൂസിയവും സന്ദര്‍ശിച്ചു. ഇന്ത്യയുമായി യോജിച്ചുപ്രവര്‍ത്തിക്കാനുള്ള ഫ്രാന്‍സിന്റെ ആവേശം ഹൊളാന്‍ദിന്റെ ഓരോ വാക്കിലും പ്രകടമാണെന്ന് മോദി പറഞ്ഞു. ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍ ഇന്ത്യയും ഫ്രാന്‍സും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്നലെ വൈകീട്ട് ഡല്‍ഹിക്ക് തിരിച്ച ഫ്രഞ്ച് പ്രസിഡന്റ് നാളെ റിപബ്ലിക്ദിനാഘോഷ പരിപാടികളില്‍ പങ്കെടുത്ത ശേഷം നാട്ടിലേക്കു മടങ്ങും.
Next Story

RELATED STORIES

Share it