Flash News

ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യയിലെ സന്ദര്‍ശനം; രാജ്യത്ത് കനത്ത സുരക്ഷ

ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യയിലെ സന്ദര്‍ശനം; രാജ്യത്ത് കനത്ത സുരക്ഷ
X
francois-hollande

ന്യൂഡല്‍ഹി:ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോസി ഹോളണ്ടേയുടെ  ഒരു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി രാജ്യത്ത് അതീവ സുരക്ഷ. ഞായറാഴ്ചയാണ് ഹോളണ്ടേ ഇന്ത്യയിലെത്തുന്നത്. ഗുഡ്ഗാവില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ് ഹോളണ്ടേ എത്തുന്നത്. അമേരിക്കന്‍ സെന്‍ട്രല്‍ ഏജന്‍സി(സിഐഎ) ഹരിയാനയിലെ ക്രൈം നിലവാര റിപ്പോര്‍ട്ട് അയക്കാന്‍ ഹരിയാന പോലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് സോളാര്‍ എനര്‍ജിയുടെ തറക്കല്ലിടല്‍ ചടങ്ങിനാണ് ഹോളണ്ടേ എത്തുന്നത്. ഫ്രാന്‍സിന്റെ സൗഹൃദരാഷ്ട്രമെന്ന നിലയിലാണ് സിഐഎ ഹോളണ്ടേയുടെ സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തുന്നത്.
ഹോളണ്ടേയുടെ സന്ദര്‍ശനം, റിപ്പബ്ലിക്ക് ദിനം എന്നിവ കണക്കിലെടുത്ത് ഐഎസ്  ഇന്ത്യയില്‍ സ്‌ഫോടനം നടത്താന്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ വ്യാപക റെയ്ഡില്‍ എട്ടോളം പേരെ സംശയാസ്പദമായി കസ്റ്റഡിയിലെടുത്തിരുന്നു.
Next Story

RELATED STORIES

Share it