Sports

ഫ്രഞ്ച് ഓപണ്‍: സെറീന, ഫെറര്‍ പ്രീക്വാര്‍ട്ടറില്‍

ഫ്രഞ്ച് ഓപണ്‍: സെറീന, ഫെറര്‍ പ്രീക്വാര്‍ട്ടറില്‍
X
serina

പാരിസ്: നിലവിലെ ജേതാവും അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ താരവുമായ സെറീന വില്യംസ് ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. സെറീനയ്ക്കു പുറമേ 11ാം സീഡായ സ്‌പെയിനിന്റെ ഡേവിഡ് ഫെററും അവസാന 16ല്‍ ഇടംകണ്ടെത്തി. അതേസമയം, ഒമ്പത് തവണ ചാംപ്യനായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ പരിക്ക് മൂലം ഫ്രഞ്ച് ഓപണില്‍ നിന്ന് പിന്‍മാറി. മൂന്നാം റൗണ്ടില്‍ കടന്നതിനു പിന്നാലെയാണ് കൈക്കേറ്റ പരിക്ക് മൂലം ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറുന്നതായി നദാല്‍ അറിയിച്ചത്. മൂന്നാം റൗണ്ടില്‍ സെറീന ഫ്രാന്‍സിന്റെ ക്രിസ്റ്റിന മ്ലഡനോവിക്കിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-4, 7-6. നാട്ടുകാരനായ ഫെലിസിയാനോ ലോപസിനോടായിരുന്നു ഫെററിന്റെ ജയം. സ്‌കോര്‍: 6-4, 7-6, 6-1.  വനിതാ ഡബിള്‍സില്‍ ഒന്നാം സീഡായ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം മൂന്നാം റൗണ്ടില്‍ കടന്നു. മിക്‌സഡില്‍ ലിയാണ്ടര്‍ പേസ്-ഹിംഗിസ് സഖ്യം ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ഇന്ത്യയുടെ രോഹന്‍ ബൊപണ്ണ-റുമാനിയയുടെ ഫ്‌ളോറിന്‍ മെര്‍ജിയ സഖ്യം മൂന്നാം റൗണ്ടില്‍ കടന്നു.
Next Story

RELATED STORIES

Share it