Sports

ഫ്രഞ്ച് ഓപണ്‍: സെയ്‌നയ്ക്ക് തോല്‍വി

പാരിസ്: ഫ്രഞ്ച് ഓപണ്‍ സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ടോപ് സീഡായ ഇന്ത്യയുടെ സെയ്‌ന നെഹ്‌വാളിന് തോല്‍വി. ക്വാര്‍ട്ടറില്‍ തായ്‌ലന്‍ഡിന്റെ രചനോക്ക് ഇന്റാനോനിനോടാണ് സെയ്‌ന നേരിട്ടുള്ള സെറ്റുകള്‍ പരാജയം സമ്മതിച്ചത്. സ്‌കോര്‍: 9-21, 15-21.
കേവലം 39 മിനിറ്റ് കൊണ്ടാണ് ഏഴാം റാങ്കുകാരിയോട് സെയ്‌ന തോല്‍വി പിണഞ്ഞത്. സെയ്‌നയുടെ തോല്‍വിയോടെ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പോരാട്ടം അവസാനിക്കുകയും ചെയ്തു.
തോല്‍വി സെയ്‌നയ്ക്ക് ഇരട്ട തിരിച്ചടിയായി. നേരത്തെ പുതിയ ലോക റാങ്കിങില്‍ സെയ്‌ന രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. സ്പാനിഷ് താരം കരോലിന മാരിനാണ് സെയ്‌നയെ മറികടന്ന് ഒന്നാംസ്ഥാനത്തെത്തിയത്.
Next Story

RELATED STORIES

Share it