Sports

ഫ്രഞ്ച് ഓപണ്‍: വാവ്‌റിന്‍ക രണ്ടാം റൗണ്ടില്‍

പാരിസ്: പുരുഷ വിഭാഗം സിംഗിള്‍സില്‍ നിലവിലെ ചാംപ്യനായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിന്‍ക ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
അഞ്ച് സെറ്റുകള്‍ നീണ്ട വാശിയേറിയ പോരാട്ടത്തില്‍ ചെക്ക് റിപബ്ലിക്കിന്റെ ലുകാസ് റോസോളിനെ മറികടന്നാണ് മൂന്നാം സീഡ് കൂടിയായ വാവ്‌റിന്‍ക രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചത്. ആദ്യ സെറ്റില്‍ തന്നെ വാവ്‌റിന്‍കയെ ഞെട്ടിച്ച റോസോള്‍ മൂന്നാം സെറ്റും തന്റെ വരുതിയിലാക്കി. എന്നാല്‍, ശക്തമായി തിരിച്ചടിച്ച വാവ്‌റിന്‍ക ടൂര്‍ണമെന്റിലെ ആദ്യ അട്ടിമറിയില്‍ നിന്ന് കരകയറുകയായിരുന്നു. സ്‌കോര്‍: 4-6, 6-1, 3-6, 6-3, 6-4. മല്‍സരം മൂന്ന് മണിക്കൂറും 11 മിനിറ്റും നീണ്ടുനിന്നു.
വനിതാ വിഭാഗം സിംഗിള്‍സില്‍ അഞ്ചാം സീഡായ ജപ്പാന്റെ കെയ് നിഷിങ്കോരി ഇറ്റലിയുടെ സിമോണ ബൊലെല്ലിയെ തോല്‍പ്പിച്ചു. സ്‌കോര്‍; 6-1, 7-5, 6-3. മറ്റൊരു മല്‍സരത്തില്‍ ചെക്ക് റിപബ്ലിക്കിന്റെ ലൂസിയ സഫറോവ 6-0, 6-2 എന്ന സ്‌കോറിന് റഷ്യയുടെ വിറ്റാലിയ ഡിയാചെന്‍കോയെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടില്‍ കടന്നു. ഒന്നാംദിനത്തിന് സമാനമായി രണ്ടാംദിനവും മഴയെ തുടര്‍ന്ന് ചില മല്‍സരങ്ങള്‍ ഉപേക്ഷിച്ചു.
Next Story

RELATED STORIES

Share it