Sports

ഫ്രഞ്ച് ഓപണ്‍: നൊവാക് ജോകോവിച്ച് സെമിയില്‍

ഫ്രഞ്ച് ഓപണ്‍: നൊവാക് ജോകോവിച്ച് സെമിയില്‍
X
Djokovic-stretches-as-he-re

പാരിസ്: ലോക ഒന്നാംനമ്പര്‍ സെര്‍ബിയന്‍ താരം നൊവാക് ജോകോവിച്ച് ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്ക് കുതിച്ചു.
ഇന്നലെ നടന്ന പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏ ഴാം സീഡായ ചെക് റിപബ്ലിക് താരം തോമസ് ബെര്‍ഡിച്ചിനെ ജോകോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ക്കുകയായിരു ന്നു. സ്‌കോര്‍: 6-3, 7-5, 6-3. സെ ര്‍ബിയന്‍ താരം എട്ടാം തവണയാണ് ഫ്രഞ്ച് ഓപണ്‍ സെമിയിലെത്തുന്നത്.
അതേസമയം, മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്- സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം സെമിയില്‍ കടന്നു.
തികച്ചും ഏകപക്ഷീയമായ ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ ബ്രൂ ണോ സോറസ്-റഷ്യയുടെ എ ലേന വെസ്‌നിന സഖ്യത്തെയാണ് പേസ്-ഹിംഗിസ് ജോടി 6-4, 6-3നു തുരത്തിയത്.
Next Story

RELATED STORIES

Share it