ഫ്രഞ്ച് അതിവേഗട്രെയിന്‍ പാളംതെറ്റി; 10 മരണം

പാരിസ്: കിഴക്കന്‍ ഫ്രാന്‍സിലെ സ്ട്രാസ്ബൂവില്‍ അതിവേഗ ട്രെയിന്‍ പാളംതെറ്റി 10 പേര്‍ മരിച്ചു. പരീക്ഷണ ട്രെയിനാണ് പാരിസ് സ്ട്രാസ്ബു പാതയിലെ എക്വെര്‍ഷെയ്മില്‍ നഗരത്തിനടുത്ത് പാളംതെറ്റിയത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വേ സാങ്കേതിക ജീവനക്കാരായ 49 പേരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. പാളംതെറ്റിയ തീവണ്ടിക്ക് തീപ്പിടിച്ചു സമീപത്തെ കനാലിലേക്കു മറിഞ്ഞതാണ് മരണസംഖ്യ ഉയര്‍ത്തിയത്. അടുത്ത വര്‍ഷം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്ന അതിവേഗ പാതയിലാണ് അപകടം.
അപകടം അട്ടിമറിയല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നു സര്‍ക്കാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it