Flash News

ഫോര്‍ച്ച്യൂണ്‍ മാഗസിന്റെ ശക്തരായ 50 ലോക നേതാക്കളില്‍ കെജരിവാളും; മോഡി ലിസ്റ്റിന് പുറത്ത്

ഫോര്‍ച്ച്യൂണ്‍ മാഗസിന്റെ ശക്തരായ 50 ലോക നേതാക്കളില്‍ കെജരിവാളും; മോഡി ലിസ്റ്റിന് പുറത്ത്
X
arvind-kejriwal

[related]

ന്യൂയോര്‍ക്ക്; ലോക പ്രശ്‌സ്ത മാഗസിനായ ഫോര്‍ച്യൂണിന്റെ ലോകത്തെ ശക്തരായ 50 നേതാക്കളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും. കെജരിവാള്‍ 50 പേരില്‍ 42ാം സ്ഥാനത്താണ്. വിവിധ മേഖലകളിലുള്ള നേതാക്കന്‍മാരെ ഉള്‍പ്പെടുത്തിയുള്ള ലിസ്റ്റിലാണ് കെജരിവാള്‍ സ്ഥാനം പിടിച്ചത്. ഇന്ത്യയില്‍ നിന്ന് മാഗസിനില്‍ സ്ഥാനം പിടിച്ച ഏക വ്യക്തിയും കെജരിവാളാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ലിസ്റ്റില്‍ സ്ഥാനം പിടിച്ചിട്ടില്ല.
ഫോര്‍ച്യണ്‍ മാഗസിന്റെ വാര്‍ഷിക പതിപ്പിലാണ് ലോകത്തിലെ ശക്തരമായ 50 നേതാക്കന്‍മാരുടെ പേര്് നല്‍കിയിട്ടുള്ളത്. ആമസോണ്‍ സിഇഒ ജെഫ് ബെസോസ്, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജലേ മെര്‍ക്കല്‍ , മ്യാന്‍മാറിലെ ആങ് സാന്‍ സൂചി,പോപ് ഫ്രാന്‍സിസ്, ആപ്പിള്‍ സിഇഔ ടിം കുക്ക്, ഐഎംഎഫ് ചീഫ് ക്രിസ്റ്റ്യന്‍ ലഗ്രേഡ്് , ബില്‍ ഗേറ്റസ് എന്നിവരാണ് ലിസ്റ്റില്‍ യഥാക്രമം ആദ്യം സ്ഥാനത്തുള്ളവര്‍.
Next Story

RELATED STORIES

Share it