Idukki local

ഫോണ്‍ തകരാറില്‍; അഗ്നിശമന സേനയും ജനങ്ങളും വലയുന്നു

തൊടുപുഴ: ചെറുതോണിയിലും പരിസര പ്രദേശത്തും നിന്ന് 101ല്‍ വിളിച്ചാല്‍ കിട്ടുന്നത് തൊടുപുഴയിലും കട്ടപ്പനയിലുമാണ്. ഇവിടുത്തെ ഉദ്യോഗസ്ഥര്‍ വിവരമറിയിക്കുന്നതിനായി ഇടുക്കി ഫയര്‍ഫോഴ്‌സിലേക്ക് വിളിക്കുമ്പോള്‍ ഫോണ്‍ തകരാറു മൂലം മിക്ക സമയങ്ങളിലും കോള്‍ കിട്ടാറുമില്ല.
ഉദ്യോഗസ്ഥര്‍ ഇടുക്കി സ്‌റ്റേഷനിലെ ജീവനക്കാരുടെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ചാണ് അപകടവിവരം അറിയിക്കുന്നത്. കഞ്ഞിക്കുഴി മേഖലയില്‍ നിന്നും 101ല്‍ വിളിക്കുമ്പോള്‍ എറണാകുളത്തെ വിവിധ ഫയര്‍ സ്‌റ്റേഷനുകളിലാണ് കോള്‍ കിട്ടുന്നത്. ഇത് പതിവായതോടെ ഇടുക്കി ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനം
അവതാളത്തിലായിരിക്കുകയാണ്. ഇന്നലെ അമല്‍ ജ്യോതി സ്‌കൂളിന് സമീപം തീ പിടിച്ച വിവരം അറിയാന്‍ വൈകിയത് ഇതിനുദാഹരണമാണ്.
ഫോണ്‍ വിളിച്ചപ്പോള്‍ തൊടുപുഴ ഫയര്‍ഫോഴ്‌സിനാണ് കിട്ടിയത്. വിവരം പറയുന്നതിനായി ഇവിടെ നിന്നും നേരിട്ട് ഉദ്യോഗസ്ഥരെ വിളിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇടുക്കി കുറവന്‍ മലയില്‍ തീപിടിച്ച ദിവസവും ഫോണ്‍ തകരാറിലായത് ഫയര്‍ഫോഴ്‌സിനെ വലച്ചിരുന്നു.നിലവില്‍ കരിമണ്ണൂര്‍ എക്‌സ്‌ചേഞ്ചിന് കീഴിലാണ് ഇടുക്കി ഫയര്‍ഫോഴ്‌സിലെ 04862 236100 എന്ന നമ്പര്‍.
നിരവധി തവണ ഈ നമ്പര്‍ ഇടുക്കി സമീപത്തുള്ള വാഴത്തോപ്പ്, പൈനാവ് സബ് ഡിവിഷനിലേക്ക് മാറ്റി തരണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും കരിമണ്ണൂര്‍
എക്‌സ്‌ചേഞ്ച് അധികൃതര്‍ ഇത് നിരസിക്കുക്കയായിരുന്നു. കോമണ്‍ നമ്പറായ 101 അനുവദിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല.
Next Story

RELATED STORIES

Share it