Flash News

ഫോണിലൂടെ ഇനി ടിക്കറ്റ് റദ്ദാക്കാം

ഫോണിലൂടെ ഇനി ടിക്കറ്റ് റദ്ദാക്കാം
X
sms pho
ന്യൂഡല്‍ഹി: ഫോണിലൂടെ റെയില്‍വേ ടിക്കറ്റ് റദ്ദാക്കാന്‍ അടുത്തമാസം മുതല്‍ സൗകര്യമൊരുക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ടിക്കറ്റ് റദ്ദാക്കാനുള്ള പുതിയ ചട്ടങ്ങള്‍ വന്നതോടെ നിശ്ചിത സമയത്തിനുള്ളില്‍ കൗണ്ടറിലെത്താന്‍ സാധിക്കാതെ പണം നഷ്ടപ്പെടുന്ന യാത്രക്കാരുടെ പരാതിയെത്തുടര്‍ന്നാണ് ഫോണിലൂടെ ടിക്കറ്റ് റദ്ദാക്കാനുള്ള സംവിധാനമൊരുക്കുന്നത്. ഇതനുസരിച്ച് ടിക്കറ്റ് റദ്ദാക്കുന്നതിന് 139 എന്ന നമ്പര്‍ ഡയല്‍ ചെയ്താല്‍ ഒരു പാസ്‌വേഡ് ലഭിക്കും. ഈ പാസ്‌വേഡ് കൗണ്ടറില്‍ചെന്ന് വെളിപ്പെടുത്തിയാല്‍ ടിക്കറ്റിന്റെ തുക മടക്കിക്കിട്ടുകയും ചെയ്യും. ടിക്കറ്റ് റദ്ദാക്കാനുള്ള ചട്ടം പരിഷ്‌കരിച്ചത് യഥാര്‍ഥ യാത്രക്കാര്‍ക്ക് സേവനം ഉറപ്പാക്കുന്നതിനും ഏജന്റുമാരെയും ടിക്കറ്റ് കരിഞ്ചന്തക്കാരെയും തടയുന്നതിനും വേണ്ടിയാണെന്ന് ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിഷ്‌കരണത്തിലൂടെ റദ്ദാക്കല്‍ ചാര്‍ജ് ഇരട്ടിയാക്കിയിരുന്നു. കൗണ്ടറില്‍ നിന്നു ടിക്കറ്റ് എടുത്തവര്‍ക്കാണ് ഫോണിലൂടെ റദ്ദാക്കാനുള്ള അവസരമുള്ളത്. ഓണ്‍ലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ വെബ്‌സൈറ്റിലൂടെ തന്നെ ടിക്കറ്റ് റദ്ദാക്കണം. ഈ സംവിധാനം ഏപ്രില്‍ രണ്ടാം വാരത്തില്‍ നിലവില്‍വരുമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it