Sports

ഫൈനല്‍ ശാപം തീര്‍ക്കാന്‍ അര്‍ജന്റീന; കിരീടം കാക്കാന്‍ ചിലി

ഫൈനല്‍ ശാപം തീര്‍ക്കാന്‍ അര്‍ജന്റീന; കിരീടം കാക്കാന്‍ ചിലി
X
MESSIന്യൂയോര്‍ക്ക്:ഫൈനലില്‍ തോല്‍ക്കുകയെന്ന ശാപം ഇത്തവണ തീര്‍ക്കാനുറച്ചാണ് അര്‍ജന്റീനയുടെ സൂപ്പര്‍ താരനിര കോപ അമേരിക്കയ്‌ക്കെത്തുന്നത്. 1993ല്‍ ലോകകപ്പുയര്‍ത്തിയ ശേഷം ഒരു തവണ (2014) ലോകകപ്പ് ഫൈനലിലും രണ്ടു വട്ടം ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലിലും മൂന്നു തവണ കോപ അമേരിക്ക ഫൈനലിലും അര്‍ജന്റീന പരാജയമേറ്റുവാങ്ങി.
ഇത്തവണ കോപയിലെ അവസാന ഗ്രൂപ്പായ ഡിയിലാണ് അര്‍ജന്റീനയുടെ സ്ഥാനം. നിലവിലെ ചാംപ്യന്‍മാരായ ചിലി, ബൊളീവിയ, പാനമ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
ചിലിയില്‍ നിന്നു തന്നെയാ വും അര്‍ജന്റീനയ്ക്ക് കാര്യമായി ഭീഷണി നേരിടേണ്ടിവരിക. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ അര്‍ജന്റീനയും ചിലിയും ക്വാര്‍ട്ടറിലെത്തും. ഇവരില്‍ ആരാവും ഗ്രൂപ്പ് ചാംപ്യന്‍മാരാവുകയെന്നു മാത്രമേ അറിയാനുള്ളൂ.
കോപയ്ക്കാണ് തങ്ങള്‍ റിയോ ഒളിംപിക്‌സ് ഫുട്‌ബോള്‍ മെഡലിനേക്കാള്‍ പ്രാധാന്യം നല്‍കുന്നതെന്ന് അര്‍ജന്റീന കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോയുടെ ടീം സെലക്ഷന്‍ വിളിച്ചോതുന്നു. ലോക ഫുട്‌ബോള റും ക്യാപ്റ്റനുമായ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കോപ യ്ക്കുള്ള ടീമിലേക്കു പരിഗണിച്ചെങ്കിലും ഒളിംപിക്‌സ് ടീമില്‍ ഉള്‍പ്പെടുത്തിയതുമില്ല. മെസ്സിയടക്കം ഏറ്റവും മികച്ച താരനിരയുമായെത്തുന്ന അര്‍ജന്റീന കിരീടദാഹം തീര്‍ക്കാനുറച്ചാണ് തയ്യാറെടുക്കുന്നതെന്ന് വ്യക്തം.
കഴിഞ്ഞ കോപയില്‍ ആതിഥേയരായ ചിലിക്കു മുന്നില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മുട്ടുമടക്കിയ അര്‍ജന്റീനയ്ക്ക് ഇത്തവണ ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ ഇതിനു പകരംചോദിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ബൊക്ക ജൂനിയേഴ്‌സ് സൂപ്പര്‍ താരം കാര്‍ലോസ് ടെവസാണ് അര്‍ജന്റീന ടീമില്‍ നിന്നു തഴയപ്പെട്ട പ്രമുഖന്‍.
സ്വപ്‌നതുല്യമായ കരിയറില്‍ ഇതുവരെ ഒരു അന്താരാഷ്ട്ര കിരീടം പോലും നേടാനായിട്ടില്ലെന്ന ദുഷ്‌പേര് ഇത്തവണയെങ്കിലും മായ്ക്കാനൊരുങ്ങുകയാണ് മെസ്സി.
ശ്രദ്ധിക്കേണ്ട താരങ്ങള്‍
ലയണല്‍ മെസ്സി (അര്‍ജന്റീന)- ഈ ടൂര്‍ണമെന്റിന്റെ തന്നെ താരമാവാനൊരുങ്ങുകയാണ് ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സി.
തന്റെ ക്ലബ്ബായ ബാഴ്‌സലോണയിലെ മാസ്മരിക ഫോം മെസ്സി ആവര്‍ത്തിച്ചാല്‍ കോപ കിരീടം അര്‍ജന്റീനയുടെ ഷെല്‍ഫിലിരിക്കും. കഴിഞ്ഞ ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മെസ്സിക്കായിരുന്നു.
ആര്‍ത്യുറോ വിദാല്‍ (ചിലി)- ചിലി ടീമിന്റെ ആത്മാവെന്നു വേണമെങ്കില്‍ ആര്‍ത്യു റോ വിദാലിനെ വിശേഷിപ്പിക്കാം. കാരണം വിദാലിന്റെ സ്പര്‍ശമില്ലാതെ ചിലിയുടെ ഒരു ഗോള്‍ നീക്കവുമുണ്ടാവാറില്ല.
കഴിഞ്ഞ കോപയുടെ ഫൈനലിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമാണ്.
Next Story

RELATED STORIES

Share it