ഫൈനല്‍ ബംഗളൂരുവിലേക്ക് മാറ്റിയേക്കും

ബംഗളൂരു: ഇത്തവണത്തെ ഐപിഎല്‍ ഫൈനല്‍ ബംഗളൂരുവിലേക്ക് മാറ്റിയേക്കും. ഫൈനല്‍ വേദി ബംഗളൂരുവിലേക്ക് മാറ്റാന്‍ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല ഭരണസമിതിയോട് ഇന്നലെ ശുപാര്‍ശ ചെയ്തു.
ഫൈനലിലേക്കുള്ള ടീമുകളെ നിശ്ചയിക്കുന്ന രണ്ടാം യോഗ്യതാ പോരാട്ടവും എലിമിനേറ്റര്‍ മല്‍സരവും പൂനെയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മാറ്റും. പൂനെയുടെ ഹോം മല്‍സരങ്ങള്‍ വിശാഖപട്ടണത്തു നടക്കും. മുംബൈ മല്‍സരങ്ങളുടെ പകരം വേദി സംബന്ധിച്ച് തീരുമാനം ഇന്നുണ്ടാവും. കൊടുവരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഈ മാസം 30നു ശേഷം മഹാരാഷ്ട്രയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ അനുവദിക്കില്ലെന്ന് ബോംബെ ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് വേദി മാറ്റം.
Next Story

RELATED STORIES

Share it