ഫെലോഷിപ്പ് നിര്‍ത്തിയതില്‍ പ്രതിഷേധം; മലയാളി വിദ്യാര്‍ഥിയടക്കം നിരവധി പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ന്യൂനപക്ഷ-പിന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്കു ഗവേഷണത്തിനു നല്‍കിവന്ന ഫെലോഷിപ്പ് നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധിച്ച് യുജിസി ആസ്ഥാനത്തിനു മുമ്പില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭത്തില്‍ സംഘര്‍ഷം. ഒരു മലയാളി വിദ്യാര്‍ഥിയുള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേറ്റു.
ഡല്‍ഹി യൂനിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണു പ്രക്ഷോഭം നടത്തിയത്. വയനാട് വെള്ളമുണ്ട സ്വദേശി നജീബിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോഷ്യോളജി എംഫില്‍ വിദ്യാര്‍ഥിയാണ് നജീബ്.
ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി (ജെഎന്‍യു) സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, എസ്എഫ്‌ഐ, ഐസ,ദലിത് സ്റ്റുഡന്റ്‌സ് യൂനിയന്‍ എന്നിവരുടെ നേതൃത്വത്തിലാണു സമരം നടക്കുന്നത്. സമരത്തെ എതിര്‍ത്ത എബിവിപി സമരക്കാര്‍ക്കുനേരെ മുദ്രാവാക്യം വിളിച്ചെത്തിയതാണു സംഘര്‍ഷത്തിനിടയാക്കിയത്. അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ പോലിസ് സമരംനടക്കുന്ന സ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള
ജഹാംഗിര്‍പുരി പോലിസ് സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. ഇതറിഞ്ഞു കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുകയും ഇവരെ ബാരിക്കേഡുകള്‍ തീര്‍ത്തു തടയാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥികള്‍ അവ മറികടക്കാന്‍ ശ്രമിച്ചതോടെ പോലിസ് ലാത്തിവീശുകയുമായിരുന്നു.
സമരക്കാരുമായി യുജിസി അധികൃതര്‍ വൈകുന്നേരംവരെ ചര്‍ച്ചനടത്തിയെങ്കിലും ഫലമുണ്ടായില്ല. യുജിസി തീരുമാനം പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നു സമരക്കാര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it