Flash News

ഫെലോഷിപ്പ് അനുവദിച്ചില്ല; ജെഎന്‍യുവില്‍ ദലിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി

ഫെലോഷിപ്പ് അനുവദിച്ചില്ല; ജെഎന്‍യുവില്‍ ദലിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി
X
jnu

ന്യൂഡല്‍ഹി;ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ദലിത് ഗവേഷക വിദ്യാര്‍ത്ഥിക്ക് പിഎച്ച്ഡി ഫെലോഷിപ്പ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യാ ഭീഷണി. മദന്‍ മെഹര്‍ എന്ന ദലിത് വിദ്യാര്‍ത്ഥിയുടെ ഫെലോഷിപ്പാണ് അധികൃതര്‍ ഒരു വര്‍ഷത്തോളമായി നീട്ടിവച്ചിരിക്കുന്നത്.

തന്റെ റിസേര്‍ച്ച് ഫെലോഷിപ്പ് പ്രസിദ്ധീകരിക്കാതെ ഒരു വര്‍ഷമായി നീട്ടിവച്ചിരിക്കുകയാണെന്ന് വിദ്യാര്‍ത്ഥി സര്‍വകലാശാല വിസിക്കയച്ച ആത്മഹത്യാ ഭീഷണികത്തില്‍ പറയുന്നു. ഈ മാസം 25നാണ് വിദ്യാര്‍ത്ഥി ആത്മഹത്യാ ഭീഷണികത്ത് നല്‍കിയത്. നാലുവര്‍ഷമാണ് ഫെലോഷിപ്പ് അനുവദിക്കേണ്ട കാലാവധി . 90 ശതമാനം വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയിട്ടും തന്റെ ഫെലോഷിപ്പ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുകയായിരിന്നു.

ഇപ്പോള്‍ അഞ്ചു വര്‍ഷവും നാലുമാസവുമായി കാലാവധി. ഒരാഴ്ചയ്ക്കുള്ളില്‍ തന്റെ ഫെലോഷിപ്പ് പ്രസിദ്ധീകരിച്ചില്ലെങ്കില്‍ യൂണിവേഴ്‌സിറ്റി ബ്ലോക്കില്‍ നിന്ന് ചാടി  ആത്മഹത്യ ചെയ്യുമെന്ന് വിദ്യാര്‍ത്ഥി തന്റെ കത്തില്‍ പറയുന്നു.
വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ കോളജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വൈസ് ചാന്‍സലര്‍ എസ്‌കെ സോപോറേ പറഞ്ഞു.
2010ലാണ് മെഹര്‍ പിഎച്ച്ഡി തുടങ്ങിയത്. 2014 ആയിരുന്നു ഫെലോഷിപ്പ് ലഭിക്കേണ്ടത്. ഇതാണ് അധികൃതര്‍ 2015 വരെ നീട്ടിയത്.
ദിവസങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദ് സര്‍വകലാശാല ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലെ കോളജില്‍ നിന്ന് അനാവശ്യമായി പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ പ്രതിഷേധം രാജ്യമെങ്ങും അലയടിക്കുകയാണ്.
Next Story

RELATED STORIES

Share it