Flash News

ഫെറാറി കാര്‍ അപകടത്തില്‍ 3 പേര്‍ മരിച്ചു

ഫെറാറി കാര്‍ അപകടത്തില്‍ 3 പേര്‍ മരിച്ചു
X
ferari

ദുബയ്: ആഡംബര വാഹനമായ ഫെറാറി കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് യാത്രക്കാരായ മൂന്ന് പേരും മരിച്ചു. മരിച്ചെവരല്ലാം സ്വദേശികളായ യുവാക്കളാണ്. ഞായറാഴ്ച പുലര്‍ച്ചെ 12.40 നാണ് അപകടം. ജുമൈറ ലെയ്ക്ക് ടവറില്‍ അല്‍ സറയാത് റോഡിലാണ് അപകടം സംഭവിച്ചതെന്ന് ദുബയ് പോലീസ് ട്രാഫിക്ക് വിഭാഗം മേധാവി കേണല്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. അമിത വേഗതയില്‍ വൈദ്യുത പോസ്റ്റിലിടിച്ച വാഹനം ആഘാതത്തില്‍ കഷ്ണങ്ങളായി മാറുകയും യാത്രക്കാര്‍ തെറിച്ച് പോകുകയും ആയിരുന്നു.
Next Story

RELATED STORIES

Share it