ഫെര്ഗൂസന് കോളജില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ല: പോലിസ്
BY Rayees RKN25 March 2016 7:23 PM GMT
Rayees RKN25 March 2016 7:23 PM GMT
പൂനെ: പൂനെ ഫെര്ഗൂസന് കോളജില്‍ വിദ്യാര്‍ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് പോലിസ്. 'ജെഎന്‍യു വിഷയത്തിന്റെ സത്യം'’എന്ന പേരില്‍ എബിവിപി സംഘടിപ്പിച്ച ചടങ്ങിനിടെ അംബേദ്കര്‍ പ്രത്യയശാസ്ത്രം പിന്തുടരുന്ന വിദ്യാര്‍ഥിക ള്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി കോളജ് പ്രിന്‍സിപ്പ ല്‍ ആര് ജി പര്‍ദേശി പോലിസിന് അയച്ച കത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ കത്തില്‍ അക്ഷര ത്തെറ്റു പറ്റിയതായിരുന്നു എന്നു പറഞ്ഞ് പരാതി പ്രിന്‍സിപ്പ ല്‍ പിന്നീട് പിന്‍വലിച്ചു. മുദ്രാവാക്യം വിളിച്ചപ്പോള്‍ പോലിസ് സ്ഥലത്തുണ്ടായിരുന്നു. അവിടെ 29 മുദ്രാവാക്യങ്ങള്‍ വിളിച്ചു. 15 മുദ്രാവാക്യങ്ങള്‍ എബിവിപിക്കാരും 14 മുദ്രാവാക്യങ്ങള്‍ അംബേദ്കര്‍ വാദികളായ വിദ്യാര്‍ഥികളുമാണ് വിളിച്ചത്- പോലിസ് പറഞ്ഞു.തെറ്റിദ്ധാരണാജനകമായ കത്തയച്ചതില്‍ പ്രിന്‍സിപ്പല്‍ ആര് ജി പര്‍ദേശി ഖേദം പ്രകടിപ്പിച്ചു. ബി ആര് അംബേദ്കറുടെ ചെറുമകന്റെ മകന് സുജാത് അംബേദ്കറടക്കമുള്ള വിദ്യാര്‍ഥികളെ ദേശവിരുദ്ധരായി മുദ്രകുത്തിയതിനെതിരേ വിവിധ ദലിത് സംഘടനകള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT